Sunday, June 08, 2008

കരിവാരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.



മലയാള ബ്ലോഗുകളില്‍ നിന്ന് കൃതികള്‍ മോഷ്ടിച്ച് കേരള്‍സ്.കോം, മഴത്തുള്ളി.കോം.തുടങ്ങിയ സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും, അതിനെതിരെ പ്രതികരിച്ച ഇഞ്ചിപ്പണ്ണ്, പെരിങ്ങോടന്‍, തുളസി, തുടങ്ങിയെ ബ്ലോഗര്‍മാര്‍ക്കെതിരെ അശ്ലീല ഭാഷയില്‍ മറുപടി നല്‍കി,വ്യക്തി ഹത്യ, വ്യക്തിത്വ മോഷണം, വ്യാജ ഈ മെയില്‍ സൃഷ്ടി, തുടങ്ങിയവ ചെയ്ത
കേരള്‍സ്.കോം,മഴത്തുള്ളി.കോം തുടങ്ങി അശ്ലീല വെബ് സൈറ്റുകള്‍ ഉള്‍പ്പടെ നടത്തുന്ന അധമന്മാരും,വൃത്തികെട്ടവരും, നികൃഷ്ടന്മാരുമായവരെ
നിങ്ങളുടെ പ്രവൃത്തികള്‍ക്കെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു.

മലയാള ബൂലോകത്തോട് ഞാന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
കരിവാരം സിന്ദാബാദ്!




6 പ്രതികരണങ്ങള്‍.:

അനംഗാരി said...

കേരള്‍സ്.കോമിനെതിരെ പ്രതിഷേധിക്കുക.
കരിവാരം സിന്ദാബാദ്!
കേരള്‍സ്.കോം തുലയട്ടെ.
കേരള്‍സ്.കോം,മഴത്തുള്ളി.കോം മൂര്‍ദ്ദാബാദ്!

യൂനുസ് വെളളികുളങ്ങര said...
This post has been removed by a blog administrator.
മിന്നാമിനുങ്ങുകള്‍ //സജി.!! said...
This post has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബൂലോഗരോട്.....
ഈ പോസ്റ്റും കമന്റുകളും ഇങ്ങനെ ബ്ലോഗുകളില്‍ മാത്രം ചുരുങ്ങരുത്..
മീഡിയവഴി കേരള്‍സിന്റെ നീചമായ പ്രവൃത്തികള്‍ ജനങ്ങളെ അറിയിക്കാന്‍ വഴിയൊന്നും ഇല്ലെ..? അതിനു പറ്റിയ ആരും നമ്മുടെ ബൂലോഗത്ത് ഇല്ലെ..?
അതൊ അതിനാര്‍ക്കും ചങ്കുറപ്പില്ലെ..? മീഡിയയുമായി ബന്ധമുള്ള എത്ര എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ട് ഇത്രയും തെളിവുകള്‍ നമ്മുടെ മുന്നില്‍ കണ്ണിലെ കൃഷ്ണമണിപോലെ കാണുമ്പോള്‍ എന്തുകൊണ്ട് ആരും മിണ്ടുന്നില്ല.. എല്ലാവര്‍ക്കും ഇതുപോലെ ഇന്റെര്‍നെറ്റും ബ്ലോഗും കാണണമെന്നുണ്ടോ..? അതുകൊണ്ട് ഒരു മീഡിയയുടെ സഹായം തേടുകയൊ അല്ലെങ്കില്‍ അതുമായി ബന്ധപ്പെടുത്താന്‍ ഈ ബ്ലോഗുകള്‍ക്ക് കഴിയുകയോ ചയ്താലെങ്കിലും ഈ ചെയ്തികളെ വിളിച്ചത്ത് കൊണ്ട് വരണം.ജനങ്ങള്‍ അറിയട്ടെ...എന്താ എല്ലാവര്‍ക്കും മൌനം.. ബ്ലോഗില്‍ കരിദിനമാക്കിയതുകൊണ്ടോ അല്ലെങ്കില്‍ പിന്തുണ നല്‍കിയതുകൊണ്ടോ ഈ പ്രവര്‍ത്തികള്‍ അവസാനിക്കുമൊ..? ഇന്ന് ഇഞ്ചിയോട് കാണിച്ചതുപോളെ നാളെ നമ്മുക്കോരുത്തര്‍ക്കും ഇത് സംഭവിക്കും.. ഈ എനിക്ക് ഇത്ര ഭീഷണികള്‍ വന്നൂ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല ഇനിയും വന്നുകൂടായ്കയില്ലല്ലൊ ഇങ്ങനെ മൌനം പാലിക്കാതെ പ്രതികരിക്കൂ സ്നേഹിതരേ.............................

bluebird said...

visit
bluebird-dreamingtree.blogspot

(^oo^) bad girl (^oo^) said...

Well well well......